തേഞ്ഞിപ്പലം: സംസ്ഥാന സീനിയർ അത്ലറ്റിക്സിൽ ആദ്യദിനം ഓവറോൾ 104 പോയിന്റുമായി കോട്ടയം മുന്നിൽ. 90 പോയിന്റോടെ എറണാകുളമാണ് തൊട്ടുപിന്നിൽ.
80 പോയിന്റുമായി പാലക്കാട് മൂന്നാംസ്ഥാനത്ത്. വനിതകളിൽ 78 പോയിന്റുമായി കോട്ടയം തന്നെ മുന്നിൽ. രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി എറണാകുളമാണ്. 33 പോയിന്റുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ 59 പോയിന്റ് നേടി പാലക്കാട് മുന്നിലാണ്.
മൂന്ന് മീറ്റ് റിക്കാർഡ്
മൂന്ന് മീറ്റ് റിക്കാർഡുകളാണ് ആദ്യദിനം കണ്ടത്. പോൾവോൾട്ടിൽ കോഴിക്കോടിന്റെ കൃഷ്ണ രാജൻ നാലു മീറ്റർ ചാടി പുതിയ ഉയരം കുറിച്ചു. ലോംഗ് ജംപിൽ തിരുവനന്തപുരത്തിന്റെ വൈ. മുഹമ്മദ് അനീസ് 7.74 മീറ്റർ താണ്ടി 1994 ലെ സദാശിവത്തിന്റെ റിക്കാർഡ് മറികടന്നു. ഡിസ്കസ് ത്രോയിൽ പത്തനം തിട്ടയുടെ എം. അർജുൻ 44.65 മീറ്റർ എറിഞ്ഞാണ് റിക്കാർഡിട്ടത്.
സീനിയർ അത്ലറ്റിക്സ്: കോട്ടയം മുന്നിൽ
12:59 AM Jun 16, 2019 | Deepika.com