അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് തിങ്കളാഴ്ച ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിയോടുകൂടിയ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.