ദുഷാംബെ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ജന്മദിനത്തിൽ ഐസ് ക്രീം സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. താജിക്കിസ്ഥാനിലെ ദുഷാംബെയിൽ പ്രാദേശിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ഇരുവരും.
ജന്മദിനാഘോഷത്തിന്റെ വാർത്ത ചൈനയിലെ സർക്കാർ മാധ്യമങ്ങളാണു പുറത്തുവിട്ടത്.
ഷിയ്ക്കു പുടിൻ റഷ്യൻ ഐസ്ക്രീം സമ്മാനിച്ചു. പുടിന് ഷി ചൈനീസ് തേയില പകരം നല്കി. പുടിനു നന്ദി പറഞ്ഞ ഷി, പുടിനു ചൈനയിൽ നല്ല ജനപ്രീതിയാണെന്നു പറഞ്ഞു.
ചൈനീസ് നേതാക്കളുടെ സ്വകാര്യതകൾ പുറത്തുവിടാറില്ല. സർക്കാർ രഹസ്യമെന്ന പേരിൽ ജനനത്തീയതി പോലും പരസ്യമാക്കാറില്ല.