ലണ്ടൻ: ചാച്ച ഷിക്കാഗോ എന്ന മുഹമ്മദ് ബഷീറുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ബന്ധം തുടങ്ങിയത് 2011 ലോകകപ്പിലാണ്. കറാച്ചിയിൽ ജനിച്ച ചാച്ച ഷിക്കാഗോ ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തിനായി നാളെ ഗാലറിയിലുണ്ടാകും.
മത്സരത്തിന്റെ ടിക്കറ്റ് ഇല്ലാതെയാണ് അയാൾ പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടത്. കാരണം, ധോണി ടിക്കറ്റ് തരപ്പെടുത്തി നല്കുമെന്ന് മുഹമ്മദ് ബഷീറിന് അറിയാം. നാളത്തെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റും ധോണിയുടെ സമ്മാനമായി ചാച്ച ഷിക്കാഗോയ്ക്കു ലഭിച്ചു.
2011 ലോകകപ്പിൽ ഇന്ത്യ-പാക് സെമിക്കുശേഷമാണ് ധോണിയും ബഷീറും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. അന്ന് മൊഹാലിയിൽ നടന്ന മത്സരത്തിനുള്ള ടിക്കറ്റ് ധോണിയാണ് ഇയാൾക്ക് തരപ്പെടുത്തി നല്കിയത്. ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം നടക്കുന്ന വേദികളിൽ രണ്ട് രാജ്യത്തിന്റെയും തുന്നിച്ചേർത്ത ദേശീയ പതാകയുമായി എത്താറുള്ള ആളാണ് ബഷീർ. അമേരിക്കയിലെ ഷിക്കാഗോയിൽനിന്ന് കഴിഞ്ഞ ദിവസംതന്നെ ബഷീർ ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്.
ചാച്ചയ്ക്കറിയാം ധോണി ടിക്കറ്റ് നല്കുമെന്ന്
11:41 PM Jun 14, 2019 | Deepika.com