ജാപ്പനീസ് മെസി റയലില്‍
11:41 PM Jun 14, 2019 | Deepika.com
മാഡ്രിഡ്: ജാപ്പനീസ് മെസിയെന്ന പേരില്‍ പ്രസിദ്ധനായ കൗമാരതാരം ടേകെഫുസ കുബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. എഫ്സി ടോക്കിയോയുടെ മധ്യനിരതാരമായിരുന്നു പതിനെട്ടുകാരനായ കുബോ. സ്പാനിഷ് സാഹചര്യങ്ങളുമായി അടുത്തു പരിചയമുള്ള താരമാണ് കുബോ. റയലിന്റെ പ്രധാന എതിരാളികളായ ബാഴ്സലോണയുടെ ഫുട്ബോള്‍ അക്കാഡമിയായ ലാ മെസിയയില്നിന്ന് പഠിച്ചിറങ്ങിയതാരമാണ്. കോപ്പ അമേരിക്കയ്ക്കുള്ള ജാപ്പനീസ് ടീമിലുണ്ട്.