പോര്‍ച്ചുഗലിനു മുന്നേറ്റം
11:41 PM Jun 14, 2019 | Deepika.com
സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ പോര്‍ച്ചുഗലിന് ഫിഫ റാങ്കിംഗില്‍ മുന്നേറ്റം. രണ്ടു സ്ഥാനം മുന്നോട്ടു കയറി പോർച്ചുഗൽ അഞ്ചാം സ്ഥാനത്തെത്തി. നേഷന്‍സ് ലീഗിന്റെ റണ്ണേഴ്സ് അപ്പായ നെതര്‍ലന്‍ഡ്സ് രണ്ടു സ്ഥാനം മുന്നേറി 14-ാമതെത്തി. ആദ്യ നാലു സ്ഥാനങ്ങളില്‍ മാറ്റമില്ല. ബെല്‍ജിയം, ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട് ടീമുകളാണ് ആദ്യ നാലില്‍. ഇന്ത്യ 101-ാം റാങ്കില്‍ തുടരുന്നു.