വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് മൂന്നരവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നു. ഈ മാസാവസാനം സാറ ഹക്കബീ സാൻഡേഴ്സ് സ്ഥാനമൊഴിഞ്ഞ് ജന്മനാടായ ആർക്കൻസാസിലേക്കു പോകുകയാണെന്നു ട്രംപ് തന്നെയാണു ട്വിറ്ററിൽ അറിയിച്ചത്.
ട്രംപ് പ്രസിഡന്റാവണമെന്നതു ദൈവനിശ്ചയമാണെന്ന് ഒരിക്കൽ സാൻഡേഴ്സ് പറഞ്ഞിരുന്നു. മുൻ ആർക്കൻസാസ് ഗവർണർ മൈക്ക് ഹക്കബീയുടെ പുത്രിയായ സാറ ഭാവിയിൽ ആർക്കൻസാസ് ഗവർണറാവട്ടെ എന്നും ട്രംപ് ആശംസിച്ചു.
വൈറ്റ്ഹൗസിൽ സേവനം അനുഷ്ഠിക്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് മുപ്പത്താറുകാരിയായ സാൻഡേഴ്സ് പറഞ്ഞു. ട്രംപിനെയും ട്രംപ് ടീമിനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി. ഏഴും അഞ്ചും നാലും വയസുള്ള മൂന്നു കുട്ടികളുടെ അമ്മയാണു താനെന്നും കുടുംബവുമൊത്തു കൂടുതൽ സമയം ചെലവഴിക്കാനാണു പദ്ധതിയെന്നും സാറാ റിപ്പോർട്ടർമാരോടു പറഞ്ഞു.