ഹൂസ്റ്റൺ: ഏഴു വയസുള്ള ഇന്ത്യൻ പെൺകുട്ടിയുടേത് എന്നു സംശയിക്കുന്ന മൃതദേഹം യുഎസ്- മെക്സിക്കോ അതിർത്തിയിൽ കണ്ടെത്തിയതായി യുഎസ് കസ്റ്റംസ്-അതിർത്തിരക്ഷാ സേന അറിയിച്ചു.
അനധികൃതമായി യുഎസിൽ കുടിയേറാൻ ശ്രമിച്ച സംഘത്തിലെ അംഗമായിരുന്നു കുട്ടി. ഒപ്പമുണ്ടായിരുന്നവർ ഉപേക്ഷിക്കുകയായിരുന്നു. അനധികൃതമായി യുഎസിൽ പ്രവേശിച്ച രണ്ട് ഇന്ത്യക്കാരികളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ വിവരം സേനയ്ക്കു ലഭിച്ചത്. പരിശോധന നടത്തിയപ്പോൾ മൃതദേഹമാണു കണ്ടെത്തിയത്.