വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ രണ്ടു മോസ്കുകളിൽ ആക്രമണം നടത്തിയ കേസിലെ പ്രതി ബ്രെന്റൺ ഹാരിസൺ ടറാന്റ്(28) ഇന്നലെ കോടതിയിൽ കുറ്റം നിഷേധിച്ചു. 51 കൊലക്കുറ്റങ്ങളും 40 കൊലപാതകശ്രമങ്ങളും ഒരു ഭീകരപ്രവർത്തനക്കുറ്റവും ഉൾപ്പെടെ 92 കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെ 80 പേർ ഇന്നലെ കോടതിയിൽ എത്തിയിരുന്നു. കേസിന്റെ വിചാരണ അടുത്ത വർഷം മേയ് നാലിന് ആരംഭിക്കുമെന്ന് ജസ്റ്റീസ് മാൻഡർ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെ 80 പേർ ഇന്നലെ കോടതിയിൽ എത്തിയിരുന്നു. കേസിന്റെ വിചാരണ അടുത്ത വർഷം മേയ് നാലിന് ആരംഭിക്കുമെന്ന് ജസ്റ്റീസ് മാൻഡർ അറിയിച്ചു.