ലണ്ടൻ: വിക്കിലീക്സ് സഹസ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയ്ക്കു കൈമാറാൻ നിർദേശിക്കുന്ന ഉത്തരവിൽ യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് ഒപ്പുവച്ചു. അമേരിക്കൻ കോടതികളിൽ അസാൻജിനെതിരേ കംപ്യൂട്ടർ ഹാക്കിംഗിനു കേസുണ്ട്.
ജാവിദ് ഉത്തരവു പുറപ്പെടുവിച്ചെങ്കിലും അവസാന തീരുമാനം കോടതിയിൽനിന്നാണു വരേണ്ടത്.
കേസ് ഇന്നു കോടതിയുടെ പരിഗണനയ്ക്കു വരുമെന്നു പാക് വംശജനായ മന്ത്രി ജാവിദ് പറഞ്ഞു.
ജാമ്യമെടുത്തു മുങ്ങിയതിന് ശിക്ഷിക്കപ്പെട്ട അസാൻജ് ഇപ്പോൾ ബ്രിട്ടീഷ് ജയിലിലാണ്.