മുംബൈ: സമൂഹമാധ്യമമായ ടിക് ടോക്കിൽ ബന്ധുക്കൾക്കൊപ്പം വീഡിയോ പോസ്റ്റ് ചെയ്യുന്നതിനിടെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഷിർദി പട്ടണത്തിലാണു സംഭവം. പ്രതീക് വഡേക്കർ(17)ആണു മരിച്ചത്.
പ്രതീകിന്റെ ബന്ധു കൊണ്ടുവന്ന കൈത്തോക്കുമായി ഹോട്ടൽ മുറിയിലിരുന്നു മൊബൈലിൽ വീഡിയോ പകർത്തുന്നതിടെയാണു സംഭവം. വെടിയൊച്ച കേട്ട് ഹോട്ടൽ ജീവനക്കാർ ഓടിയെത്തിയതോടെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. പ്രതീകിനൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന സണ്ണി പവാർ(20), നിതിൻ വഡേക്കർ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടിയിട്ടില്ല. മുറിയിലുണ്ടായിരുന്ന നാലാമൻ പ്രായപൂർത്തിയാകാത്തയാളാണ്.