തേഞ്ഞിപ്പലം: സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 15, 16 തീയതികളിൽ കാലിക്കട്ട് സർവകലാശാല കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. 15നു രാവിലെ എട്ടിനു ചാമ്പ്യൻഷിപ്പ് ആരംഭിക്കും. ദേശീയ അന്തർദേശീയ താരങ്ങളുൾപ്പെടെ 456 പേർ മത്സരങ്ങളിൽ മത്സരിക്കും.
46 ഇനങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്. മീറ്റ് നിയന്ത്രിക്കാനായി 70 ഒഫീഷ്യൽസും എൻഎസ്എസ് വോളണ്ടിയർമാരുമുണ്ടാകും. മികച്ച പത്ത് കായിക താരങ്ങളെ ആദരിക്കും. 15നു ശനിയാഴ്ച വൈകുന്നേരം നാലിനു പി. അബ്ദുൽഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 16നു വൈകുന്നേരം സമാപന സമ്മേളനം കാലിക്കട്ട് സർവകലാശാല വൈസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ശ്രീകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.പി. സക്കീർ ഹുസൈൻ, അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. രവീന്ദ്രൻ എന്നിവർ പറഞ്ഞു.
സീനിയർ അത്ലറ്റിക്സ് കാലിക്കട്ട് വാഴ്സിറ്റിയിൽ
12:26 AM Jun 13, 2019 | Deepika.com