മോസ്കോ: പോലീസ് സേനയെ പരിഷ്കാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ 400 പേരെ മോസ്കോയിൽ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് അലക്സി നവൽനിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കള്ളക്കേസിൽ കുടുക്കി മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം.
മോസ്കോ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകിയ ഗുലുനോവ് എന്ന മാധ്യമ പ്രവർത്തകനെ മയക്കുമരുന്നുകേസിൽ ഉൾപ്പെടുത്തി പോലീസ് പിടികൂടുകയായിരുന്നു. സമരത്തെത്തുടർന്ന് ഇയാൾക്ക് എതിരേയുള്ള കേസ് കഴിഞ്ഞദിവസം പിൻവലിച്ചെങ്കിലും പോലീസിൽ അടിമുടി പരിഷ്കാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും പ്രകടനം നടത്തുകയായിരുന്നു. അനുമതിയില്ലാതെയാണു പ്രകടനം നടത്തിയതെന്നു പോലീസ് പറഞ്ഞു.