ന്യൂഡൽഹി: ബിജെപി നേതാവും ഏഴു തവണ എംപിയുമായ ഡോ. വീരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോടെം സ്പീക്കറാകും. മധ്യപ്രദേശിലെ ടിക്കംഗഡിൽ നിന്നുള്ള എംപിയായ വീരേന്ദ്രകുമാർ കഴിഞ്ഞ തവണ കേന്ദ്ര സഹമന്ത്രിയായിരുന്നു. സാധാരണയായി സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രോടെം സ്പീക്കറുടെ ചുമതലകൾ.
ബിജെപി എംപിയും മുൻമന്ത്രിയുമായ മേനക ഗാന്ധി പ്രോടെം സ്പീക്കറാകുമെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇൗ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ബിജെപി എംപിയും മുൻമന്ത്രിയുമായ മേനക ഗാന്ധി പ്രോടെം സ്പീക്കറാകുമെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇൗ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.