ലണ്ടൻ: ഇന്ത്യക്കു പിന്നാലെ ഓസ്ട്രേലിയയ്ക്കും പരിക്കിന്റെ വേദന. ഓസ്ട്രേലിയൻ ഓൾ റാണ്ടർ മാർക്കസ് സ്റ്റോയിനിസ് പരിക്കേറ്റ് പുറത്ത്. ഇന്ന് നടക്കുന്ന പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഓസീസ് ടീമിൽ സ്റ്റോയിനിസ് ഉണ്ടാകില്ല. ഇക്കാര്യം ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചാണ് അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് സ്റ്റോയിനിസിനു പരിക്കേറ്റത്.
സ്റ്റോയിനിസിനു പകരം ഓസീസ് ടീമിനൊപ്പം ഓൾ റൗണ്ടർ മിച്ചൽ മാർഷ് ചേരും. ഓസ്ട്രേലിയയുടെ 15 അംഗ ടീമിൽ മിച്ചൽ മാർഷ് തുടരുമോയെന്നത് സ്റ്റോയിനിസ് സുഖം പ്രാപിക്കുന്നതിനനുസരിച്ചിരിക്കും.
സ്റ്റോയിനിസ് പുറത്ത്
12:06 AM Jun 12, 2019 | Deepika.com