ബ്രസീലിനു തകർപ്പൻ ജയം

12:00 AM Jun 11, 2019 | Deepika.com
പോ​ര്‍ട്ടോ അ​ല്ലെ​ഗ്രെ: ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക​യ്ക്കു മു​ന്നോ​ടി​യാ​യു​ള്ള അ​ന്താ​രാ​ഷ്‌ട്ര ​സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ലി​നു ത​ക​ര്‍പ്പ​ന്‍ ജ​യം. ബ്ര​സീ​ല്‍ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളി​ന് ഹോ​ണ്ടു​റാ​സി​നെ തോ​ല്‍പ്പി​ച്ചു. ഗ​ബ്രി​യേ​ല്‍ ജീ​സ​സ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ഡേ​വി​ഡ് നേ​റെ​സ് ആ​ദ്യ അ​ന്താ​രാ​ഷ്‌ട്ര ​ഗോ​ൾ സ്വ​ന്ത​മാ​ക്കി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ കൊ​ളം​ബി​യ 3-0ന് ​പെ​റു​വി​നെ​യും പ​രാ​ഗ്വെ 2-0ന് ​ഗ്വാ​ട്ടി​മ​ാല​യെ​യും തോ​ല്‍പ്പി​ച്ചു. യു​എ​സ്എ​യെ 3-0ന് വെ​ന​സ്വേ​ല അ​ട്ടി​മ​റി​ച്ചു. ആ​ദ്യ​മാ​യാ​ണ് വെ​ന​സ്വേ​ല യു​എ​സ്എ​യെ തോ​ല്‍പ്പി​ക്കു​ന്ന​ത്.