കംഗാരു ഫ്രൈ; ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിനു കീഴടക്കി

12:18 AM Jun 10, 2019 | Deepika.com
ല​ണ്ട​ൻ: ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ൽ കം​ഗാ​രു​ക്ക​ളെ ഫ്രൈ ​ചെ​യ്ത് നീ​ല​പ്പ​ട ര​ണ്ടാം ജ​യ​ത്തി​ൽ. ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ അ​ത്യ​ന്തം​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 36 റ​ണ്‍​സി​ന് ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യ​യെ കീ​ഴ​ട​ക്കി. ഇ​ന്ത്യ​യു​ടെ ര​ണ്ടാം ജ​യ​മാ​ണി​ത്. സ്കോർ: ഇന്ത്യ 50 ഓവറിൽ അഞ്ചിന് 352. ഓസ്ട്രേലിയ 50 ഓവറിൽ 316.

രോ​​ഹി​​ത്-​​ധ​​വാ​​ൻ-​​കോ​​ഹ്‌​ലി

​ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ക്യാ​​പ്റ്റ​​ന്‍റെ തീ​​രു​​മാ​​നം ശ​​രി​​വ​​യ്ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ​​യും ശി​​ഖ​​ർ ധ​​വാ​​ന്‍റെ​​യും പ്ര​​ക​​ട​​നം. ശ്ര​​ദ്ധ​​യോ​​ടെ ബാ​​റ്റ് ച​​ലി​​പ്പി​​ച്ച ഇ​​രു​​വ​​രും 69 പ​​ന്ത് നേ​​രി​​ട്ട് 50 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ആ​​ദ്യം അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​ത് ധ​​വാ​​ൻ ആ​​യി​​രു​​ന്നു. നേ​​രി​​ട്ട 53-ാം പ​​ന്തി​​ൽ ധ​​വാ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു. 19 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ 100ൽ ​​എ​​ത്തി. തൊ​​ട്ടു​​പി​​ന്നാ​​ലെ രോ​​ഹി​​ത് 61 പ​​ന്തി​​ൽ​​നി​​ന്ന് 50ൽ. ​​

സ്കോ​​ർ 127ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ രോ​​ഹി​​ത് കോ​​ർ​​ട്ട​​ർ നെ​​യ്‌​ലി​​ന്‍റെ പ​​ന്തി​​ൽ പു​​റ​​ത്താ​​യി. മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ വി​​രാ​​ട് കോ​​ഹ്‌​ലി ​സ്റ്റാ​​ൻ​​ഡ് ചെ​​യ്യാ​​ൻ സ​​മ​​യം എ​​ടു​​ത്ത​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ റ​​ണ്‍ റേ​​റ്റ് അ​​ല്പം താ​​ഴ്ന്നു. ഇ​​തി​​നി​​ടെ 95 പ​​ന്തി​​ൽ ധ​​വാ​​ൻ സെ​​ഞ്ചു​​റി നേ​​ടി. ഗ​​ബ്ബാ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ധ​​വാ​​ന്‍റെ 17-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ധ​​വാ​​ൻ-​​കോ​​ഹ്‌​ലി ​സ​​ഖ്യം കൂ​​ട്ടു​​കെ​​ട്ട് 93 റ​​ണ്‍​സ് നേ​​ടി. സ്കോ​​ർ ഉ​​യ​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ​​യാ​​ണ് ധ​​വാ​​ൻ (109 പ​​ന്തി​​ൽ 117 റ​​ണ്‍​സ്) മ​​ട​​ങ്ങി​​യ​​ത്. 37 ഓ​​വ​​റി​​ൽ ര​​ണ്ടി​​ന് 220 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ അ​​പ്പോ​​ൾ. റ​​ണ്‍ റേ​​റ്റ് ഉ​​യ​​ർ​​ത്താ​​ൻ നാ​​ലാം ന​​ന്പ​​റാ​​യി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് എ​​ത്തി​​യ​​ത്. പാ​​ണ്ഡ്യ-​​കോ​​ഹ്‌​ലി ​മൂ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 53 പ​​ന്തി​​ൽ 81 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. അ​​തി​​ൽ 48 റ​​ണ്‍​സ് പാ​​ണ്ഡ്യ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു.

നാ​​ലാം ന​​ന്പ​​റാ​​യി പാ​​ണ്ഡ്യ

കോ​​ർ​​ട്ട​​ർ നെ​​യ്ൽ എ​​റി​​ഞ്ഞ 38-ാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ ക്യാ​​ച്ച് വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ അ​​ല​​ക്സ് കാ​​രെ വി​​ട്ടു​​ക​​ള​​ഞ്ഞു. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച് നാ​​ലാം ന​​ന്പ​​റാ​​യെ​​ത്തി​​യ പാ​​ണ്ഡ്യ നേ​​രി​​ട്ട ആ​​ദ്യ പ​​ന്താ​​യി​​രു​​ന്നു അ​​ത്. ജീ​​വ​​ൻ തി​​രി​​ച്ചു ല​​ഭി​​ച്ച പാ​​ണ്ഡ്യ​​യു​​ടെ ബാ​​റ്റ് തു​​ട​​ർ​​ന്ന് സ്ഫോ​​ട​​ന​​മു​​ണ്ടാ​​ക്കി. മൂ​​ന്ന് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 27 പ​​ന്തി​​ൽ 48 റ​​ണ്‍​സ് പാ​​ണ്ഡ്യ വാ​​രി​​ക്കൂ​​ട്ടി. നി​​ർ​​ഭാ​​ഗ്യ​​ത്താ​​ൽ ബ​​ല​​ഹീ​​ന​​മാ​​യൊ​​രു ഷോ​​ട്ടി​​ലാ​​യി​​രു​​ന്നു പാ​​ണ്ഡ്യ പാ​​റ്റ് ക​​മ്മി​​ൻ​​സി​​നു വി​​ക്ക​​റ്റ് സ​​മ്മാ​​നി​​ച്ച​​ത്. അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യി​​ല്ലെ​​ങ്കി​​ലും ഏ​​ൽ​​പ്പി​​ച്ച ക​​ർ​​ത്ത​​വ്യം ഭം​​ഗി​​യാ​​ക്കി​​യാ​​ണ് പാ​​ണ്ഡ്യ മ​​ട​​ങ്ങി​​യ​​ത്.

നാ​​ലാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​ന്‍റെ കേ​​ട് തീ​​ർ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ മൂ​​ന്ന് പ​​ന്ത് മാ​​ത്രം നീ​​ണ്ട ഇ​​ന്നിം​​ഗ്സ്. നേ​​രി​​ട്ട ആ​​ദ്യ പ​​ന്തി​​ൽ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സി​​നെ സി​​ക്സ​​ർ പ​​റ​​ത്തി​​യ രാ​​ഹു​​ൽ 11 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. അ​​വ​​സാ​​ന എ​​ട്ട് ഓ​​വ​​റി​​ൽ 73 റ​​ണ്‍​സ് ആ​​ണ് ഇ​​ന്ത്യ അ​​ടി​​ച്ചെ​​ടു​​ത്ത​​ത്.

ടോ​​പ് 03

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്ന് മു​​ൻ​​നി​​ര ബാ​​റ്റ്സ്മാ​ന്മാ​​ർ 50ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന​​ത് ഇ​​ത് ര​​ണ്ടാം ത​​വ​​ണ. 2011 ലോ​​ക​​ക​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് (73 റ​​ണ്‍​സ്), സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (111 റ​​ണ്‍​സ്), ഗൗ​​തം ഗം​​ഭീ​​ർ (69 റ​​ണ്‍​സ്) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യം ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ രോ​​ഹി​​ത് (57 റ​​ണ്‍​സ്), ശി​​ഖ​​ർ ധ​​വാ​​ൻ (117 റ​​ണ്‍​സ്), വി​​രാ​​ട് കോ​​ഹ്‌​ലി (82 ​റ​​ണ്‍​സ്) എ​​ന്നി​​വ​​രും ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി.

വി​​ക്ക​​റ്റി​​ൽ കൊ​​ണ്ടി​​ട്ടും ഒൗ​​ട്ടാ​​കാ​​തെ വാ​​ർ​​ണ​​ർ

ഈ ​​ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്നാം ത​​വ​​ണ​​യും പ​​ന്ത് വി​​ക്ക​​റ്റി​​ൽ കൊ​​ണ്ടി​​ട്ടും ബെ​​യ്ൽ​​സ് വീ​​ണി​​ല്ല. ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മ​​ത്സ​​ര​​ത്തി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​റാ​​ണ് ഇ​​ത്ത​​വ​​ണ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാം ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ആ​​ദ്യ പ​​ന്ത് വാ​​ർ​​ണ​​ർ പ്ര​​തി​​രോ​​ധി​​ച്ചു. എ​​ന്നാ​​ൽ, പ​​ന്ത് പി​​ന്നോ​​ട്ട് ഉ​​രു​​ണ്ട് വി​​ക്ക​​റ്റി​​ൽ കൊ​​ണ്ടു. മൂ​​ന്ന് പ​​ന്തി​​ൽ ഒ​​രു റ​​ണ്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു വാ​​ർ​​ണ​​റി​​ന്‍റെ അ​​പ്പോ​​ഴ​​ത്തെ സ​​ന്പാ​​ദ്യം.

ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ഓ​സ്ട്രേ​ലി​യ ചേ​സിം​ഗി​ൽ ന​ട​ത്തി​യ​ത്. ഡേ​വി​ഡ് വാ​ർ​ണ​ർ (56 റ​ണ്‍​സ്), സ്റ്റീ​വ് സ്മി​ത്ത് (69 റ​ണ്‍​സ്), അ​ല​ക്സ് കാ​രെ (55 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മാ​യി ഓ​സ്ട്രേ​ലി​യ​യെ മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ൽ, 300ൽ ​അ​ധി​കം റ​ണ്‍​സ് ലോ​ക​ക​പ്പി​ൽ നേ​ടി​യ​ശേ​ഷം ഇ​തു​വ​രെ തോ​ൽ​വി നേ​രി​ട്ടി​ട്ടി​ല്ലെ​ന്ന റി​ക്കാ​ർ​ഡ് ഇ​ന്ത്യ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഒ​ടു​വി​ൽ ത​ല​കു​നി​ച്ചു.

ഇ​​ന്ത്യ 352/5

ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത് ഒ​​രു ടീം ​​നേ​​ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ് ഇ​​ന്ത്യ ഇ​​ന്ന​​ലെ നേ​​ടി​​യ അ​​ഞ്ചി​​ന് 352. 1975 ലോ​​ക​​ക​​പ്പി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ലോ​​ഡ്സി​​ൽ നേ​​ടി​​യ എ​​ട്ടി​​ന് 291 ആ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നാ​​ലാ​​മ​​ത് സ്കോ​​റാ​​ണ് 352. 2007ൽ ​​ബെ​​ർ​​മു​​ഡ​​യ്ക്കെ​​തി​​രേ നേ​​ടി​​യ അ​​ഞ്ചി​​ന് 413 ആ​​ണ് ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ഇ​​ന്ത്യ

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രോ​​ഹി​​ത് ശ​​ർ​​മ സി ​​കാ​​രെ ബി ​​നെ​​യ്ൽ 57, ശി​​ഖ​​ർ ധ​​വാ​​ൻ സി ​​സ​​ബ് ബി ​​സ്റ്റാ​​ർ​​ക്ക് 117, കോ​​ഹ്‌​ലി ​സി ​ക​​മ്മി​​ൻ​​സ് ബി ​​സ്റ്റോ​​യി​​നി​​സ് 82, ഹാ​​ർ​​ദി​​ക് സി ​​ഫി​​ഞ്ച് ബി ​​ക​​മ്മി​​ൻ​​സ് 48, ധോ​​ണി സി ​​ആ​​ൻ​​ഡ് ബി ​​സ്റ്റോ​​യി​​നി​​സ് 27, രാ​​ഹു​​ൽ നോ​​ട്ടൗ​​ട്ട് 11, കേ​​ദാ​​ർ ജാ​​ദ​​വ് നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 10, ആ​​കെ 50 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 352.
വി​​ക്ക​​റ്റ് വീ​​ഴ്ച: 127/1, 220/2, 301/3, 338/4, 348/5.
ബൗ​​ളിം​​ഗ്: ക​​മ്മി​​ൻ​​സ് 10-0-55-1, സ്റ്റാ​​ർ​​ക്ക് 10-0-74-1, നെ​​യ്ൽ 10-1-63-1, മാ​​ക്സ് വെ​​ൽ 7-0-45-0, സാം​​പ 6-0-50-0, സ്റ്റോ​​യി​​നി​​സ് 7-0-62-2.

ഓ​​സ്ട്രേ​​ലി​​യ ബാ​​റ്റിം​​ഗ്: വാ​ർ​ണ​ർ സി ​ഭു​വ​നേ​ശ്വ​ർ ബി ​ചാ​ഹ​ൽ 56, ഫി​ഞ്ച് റ​ണ്ണൗ​ട്ട് കേ​ദാ​ർ ജാ​ദ​വ് 36, സ്റ്റീ​വ് സ്മി​ത്ത് എ​ൽ​ബി​ഡ​ബ്ല്യു ബി ​ഭു​വ​നേ​ശ്വ​ർ 69, ഖ്വാ​ജ ബി ​ബും​റ 42, മാ​ക്സ്‌വെ​ൽ സി ​സ​ബ് (ജ​ഡേ​ജ) ബി ​ചാ​ഹ​ൽ 28, സ്റ്റോ​യി​നി​സ് ബി ​ഭു​വ​നേ​ശ്വ​ർ 0, അ​ല​ക്സ് കാ​രെ നോ​ട്ടൗ​ട്ട് 55, നെ​യ്ൽ സി ​കോ​ഹ്‌ലി ​ബി ബും​റ 4, ക​മ്മി​ൻ​സ് സി ​ധോ​ണി ബി ​ബും​റ 8, സ്റ്റാ​ർ​ക്ക് റ​ണ്ണൗ​ട്ട് 3, സാം​പ സി ​ജ​ഡേ​ജ (സ​ബ്) ബി ​ഭു​വ​നേ​ശ്വ​ർ 1, എ​ക്സ്ട്രാ​സ് 14, ആ​കെ 50 ഓ​വ​റി​ൽ 316.
വി​ക്ക​റ്റ് വീ​ഴ്ച: 61/1, 133/2, 202/3, 238/4, 238/5, 244/6, 283/7, 300/8 313/9 316/10.
ബൗ​ളിം​ഗ്: ഭു​വ​നേ​ശ്വ​ർ 10-0-50-3, ബും​റ 10-1-61-3, ഹാ​ർ​ദി​ക് 10-0-68-0, കു​ൽ​ദീ​പ് യാ​ദ​വ് 9-0-55-0, ചാ​ഹ​ൽ 10-0-62-2, കേ​ദാ​ർ ജാ​ദ​വ് 1-0-14-0.