ലണ്ടൻ: മത്സരം നടക്കുന്നത് തിരുവനന്തപുരത്തോ ചെന്നൈയിലോ ബംഗളൂരുവിലോ ഡൽഹിയിലോ കോൽക്കത്തയിലോ അതോ മുംബൈയിലോ... ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടത്തിനായി മൈതാനത്ത് എത്തിയ കളിക്കാർരുടെപോലും മനസിൽ ഒരുവേള ഇങ്ങനെ ഒരു സംശയം തോന്നിയേക്കാം. കാരണം, ലണ്ടനിലെ ഓവൽ ഗാലറിയിൽ സർവം നീലമയമായിരുന്നു. ടീം ഇന്ത്യയുടെ ആരാധകർ നീലക്കടലായി ഗാലറിയിൽ നിറഞ്ഞപ്പോൾ കംഗാരുക്കളുടെ മഞ്ഞ ജഴ്സി കാണാനായത് വളരെകുറച്ചുമാത്രം. 25,500 കാണികളെ ഉൾക്കൊള്ളുന്നതാണ് കെന്നിംഗ്ടണ്‍ ഓവൽ സ്റ്റേഡിയം. അതിൽ 95 ശതമാനത്തിലധികം ഇന്ത്യൻ ആരാധകരുടെ നീലമയത്താൽ സന്പുഷ്ടമായിരുന്നു.
സാന്പത്തിക തട്ടിപ്പിനെത്തുടർന്ന് ഇന്ത്യയിൽനിന്ന് ഒളിവിൽപോയി യുകെയിൽ അഭയം പ്രാപിച്ച വിജയ് മല്യയും ഇന്ത്യ-ഓസ്ട്രേലിയ സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിനായി ഇന്നലെ ഗാലറിയിൽ എത്തി. സാന്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ മല്യ, ക്രിക്കറ്റ് കളികാണാനാണ് താൻ എത്തിയതെന്നും പറഞ്ഞു.
നീലക്കടലിൽ മല്യയും!
12:18 AM Jun 10, 2019 | Deepika.com