ചരിത്രം കുറിച് ബാർട്ടി
12:32 AM Jun 09, 2019 | Deepika.com
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ മാർകെറ്റ വോണ്ടുറുസോവയെ 6-1, 6-3നു കീഴടക്കിയാണ് ബാർട്ടി കിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ്, ഗോൾഫ് താരവുമാണ് ഇരുപത്തിമൂന്നുകാരിയായ ബാർട്ടി. താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്.