ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ശശി തരൂർ എംപിക്ക് ജാമ്യം. മോദി ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേൾ ആണെന്ന തരൂരിന്റെ വിവാദ പരാമർശത്തിനാണ് ഡൽഹി ബിജെപി ഉപാധ്യക്ഷനായ രാജീവ് ബാബർ പരാതി നൽകിയത്.