അഹമ്മദബാദ്: ഗുജറാത്തിൽ ഗുണ്ടകളുടെ ആക്രമണത്തിൽ 20 ദിവസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. അഹമ്മദാബാദ് നഗരത്തിലെ മേഘാനിനഗർ മേഖലയിലായിരുന്നു സംഭവം. ലക്ഷ്മി പട്നി എന്ന സ്ത്രീയുടെ വീട്ടിലായിരുന്നു അഞ്ചംഗ സംഘം വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയത്. ലക്ഷ്മിക്കും സഹോദരിക്കും പരിക്കേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.