ജയ്പുർ: രാജസ്ഥാൻ കോണ്‍ഗ്രസിൽ കലഹം രൂക്ഷമാകുന്നു. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎൽഎ പ്രഥ്വിരാജ് മീണ ആവശ്യപ്പെട്ടു. തോഡാഭീം എംഎൽഎയാണ് മീണ. പാർട്ടി അധികാരത്തിലിരിക്കുന്പോൾ മുഖ്യമന്ത്രിക്കാണു തോൽവിയുടെ ഉത്തരവാദിത്തമെന്നും പ്രതിപക്ഷത്താണെങ്കിൽ പാർട്ടി അധ്യക്ഷനാണ് ഉത്തരവാദിത്വമെന്നും പ്രഥ്വിരാജ് മീണ പറഞ്ഞു.