ക​​ളി​​ക്കാ​​മെ​​ന്ന് ഡി​​വി​​ല്യേ​​ഴ്സ്, വേ​​ണ്ടെ​​ന്നു മാനേജ്മെന്‍റ്!

12:44 AM Jun 07, 2019 | Deepika.com
ജൊഹാന്നസ്ബർഗ്: ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ ചു​​റ്റി​​പ്പ​​റ്റി പു​​തി​​യ വി​​വാ​​ദം. ലോ​​ക​​ക​​പ്പി​​ൽ ടീ​​മി​​നാ​​യി ക​​ളി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് എ​​ബി ഡി​​വി​​ല്യേ​​ഴ്സ് അ​​റി​​യി​​ച്ചി​​രു​​ന്നെ​​ന്നും ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് അ​​തി​​നു ത​​യാ​​റാ​​യി​​ല്ലെ​​ന്നു​​മാ​​ണ് വാ​​ർ​​ത്ത.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ ഫാ​​ഫ് ഡു​​പ്ലെ​​സി, ദേ​​ശീ​​യ പ​​രി​​ശീ​​ല​​ക​​ൻ ഓ​​ട്ടി​​സ് ഗി​​ബ്സ​​ണ്‍, സെ​​ല​​ക്ട​​ർ ക​​ണ്‍​വീ​​ന​​ർ ലി​​ൻ​​ഡ സോ​​ൻ​​ഡി എ​​ന്നി​​വ​​രെ ഡി​​വി​​ല്യേ​​ഴ്സ് സ​​മീ​​പി​​ച്ചു. ഡി​​വി​​ല്യേഴ്സി​​നെ ടീ​​മി​​ലെ​​ടു​​ത്താ​​ൽ മാ​​ർ​​ക്രം, വാ​​ൻ​​ഡ​​ർ ഡ​​സ​​ണ്‍ എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ളെ ഒ​​ഴി​​വാ​​ക്കേ​​ണ്ടി വ​​രു​​മാ​​യി​​രു​​ന്നെ​​ന്നും, ഇ​​ത് ശ​​രി​​യല്ലെന്നും ബോ​​ർ​​ഡ് തീരുമാനിക്കുകയായിരുന്നു.