കാഠ്മണ്ഡു: നേപ്പാളിലെ പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ടു. 9.276 കിലോഗ്രാം സ്വർണം, 316 കിലോ വെള്ളി, 120 കോടി രൂപ, 3,667 ഹെക്ടർ ഭൂമി എന്നിവ ക്ഷേത്രത്തിനു സ്വത്തായുണ്ടെന്ന് ഇതിനെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. നേപ്പാളിലെ ഏറ്റവും പഴക്കമുള്ള ഹൈന്ദവ ക്ഷേത്രമാണിത്. നാലാം നൂറ്റാണ്ടിലെ ഈ ശിവക്ഷേത്രത്തിലുള്ള അമ്യൂല്യ നിധികളുടെ കണക്ക് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലെ നിലവറകൾ തുറക്കരുതെന്ന കോടതിയുത്തരവുള്ളതിനാലാണ് ഈ കണക്കെടുക്കാതിരുന്നത്.