മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ പ്രത്യേക കോടതിക്കു മുന്പിൽ ഹാജരാകുന്നതിന് ഇളവു വേണമെന്ന ഭോപ്പാൽ എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ ഹർജി കോടതി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാർലമെന്റ് നടപടികൾ പൂർത്തിയാക്കാൻ ഇളവ് അനുവദിക്കമെന്ന പ്രജ്ഞയുടെ ഹർജി പ്രത്യേക എൻഐഎ കോടതി ജഡ്ജി വി.എസ്. പദാൽകറാണ് തള്ളിയത്.
ഈ ആഴ്ചയ്ക്കു മുന്പ് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2008 സെപ്റ്റംബർ 29 ന് നടന്ന മാലേഗാവ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 100 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ ആഴ്ചയ്ക്കു മുന്പ് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2008 സെപ്റ്റംബർ 29 ന് നടന്ന മാലേഗാവ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 100 പേർക്കു പരിക്കേൽക്കുകയും ചെയ്തു.