+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹിന്ദി' തിരുത്തി കേന്ദ്രം തലയൂരി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2019ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ടി​ലെ ഹി​ന്ദി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെടെ
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2019ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ടി​ലെ ഹി​ന്ദി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ.

ത​മി​ഴ്നാ​ട് ഉ​ൾ​പ്പെടെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു രൂ​ക്ഷ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി​യ​ത്. കേ​ന്ദ്ര മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് സ​ർ​ക്കാ​ർ ഒ​രു ഭാ​ഷ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ത​മി​ഴി​ൽ ട്വീ​റ്റ് ചെ​യ്ത് ഉ​റ​പ്പു ന​ൽ​കി​യ​ത്.

ത​മി​ഴ് ബ​ന്ധ​മു​ള്ള നി​ർ​മ​ല സീ​താ​രാ​മ​നു പു​റ​മേ ത​മി​ഴ്നാ​ട്ടി​ൽ വേ​രു​ക​ളു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റെ​ക്കൂ​ടി രം​ഗ​ത്തി​റ​ക്കി​യാ​ണ് ഹി​ന്ദി​വി​രു​ദ്ധ വി​കാ​ര​ത്തെ മ​യ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെത്തുട​ർ​ന്ന് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച ത​ന്നെ വി​വാ​ദ നി​ർ​ദേ​ശം നീ​ക്കം ചെ​യ്തു പ​ക​രം പു​തു​ക്കി​യ നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ക​ര​ട് ന​യം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ക​മ്മി​റ്റി ന​ൽ​കി​യ ശി​പാ​ർ​ശ​കളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ക​ര​ട് ന​യം മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഇ​തു​വ​രെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​ണ് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ട്.

ഹി​ന്ദി സം​സാ​ര​ഭാ​ഷ​യ​ല്ലാ​ത്ത ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ത്രി​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ക​ര​ട് ന​യ​ത്തി​ലെ നി​ർ​ദേ​ശമ​നു​സ​രി​ച്ച് ഓ​രോ സം​സ്ഥാ​ന​ത്തെ​യും മാ​തൃ​ഭാ​ഷ​യും ഇം​ഗ്ലീഷും ഹി​ന്ദി​യും എ​ന്ന​താ​ണ് ത്രി​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഫോ​ർ​മു​ല.

എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത് തി​രു​ത്തി മാ​തൃ​ഭാ​ഷ, ഇം​ഗ്ലീഷ്, പി​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഷ എ​ന്നാ​ണു സ​ർ​ക്കാ​ർ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് ന​യ​ത്തി​ലെ സെ​ക്‌ഷൻ 4.5.9 ഭാ​ഗം കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം തി​രു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങളി​ൽ ഹി​ന്ദി​യും ഇം​ഗ്ലീഷും പി​ന്നൊ​രു ഇ​ന്ത്യ​ൻ ഭാ​ഷയും എ​ന്ന രീ​തി തു​ട​രു​ക​യും, ഹി​ന്ദി സം​സാ​ര​ഭാ​ഷ​യ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​തൃ​ഭാ​ഷ, ഹി​ന്ദി, ഇം​ഗ്ലീഷ് എ​ന്ന രീ​തി​യി​ൽ ആ​യി​രി​ക്ക​ണം എ​ന്ന ഭാ​ഗ​മാ​ണ് ക​ര​ട് ന​യ​ത്തി​ൽ തി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ര​ട് ന​യം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു തൊ​ട്ടുപി​ന്നാ​ലെത​ന്നെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് വി​വി​ധ രാ​ഷ്‌ട്രീ യക​ക്ഷി​ക​ൾ ഹി​ന്ദിവി​രു​ദ്ധ വി​കാ​ര​വു​മാ​യി കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ തി​രി​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ഇ​ത് ക​ർ​ണാ​ട​ക​ത്തി​ലേ​ക്കും മ​ഹാ​രാ​ഷ്‌ട്രയി​ലേ​ക്കും വ്യാ​പി​ച്ചു. ക​ർ​ണാ​ട​ക​യി​ൽനി​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും മ​ഹാ​രാഷ്‌ട്ര​യി​ൽനി​ന്നു ശി​വ​സേനാ നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെയും ക​ര​ട് ന​യ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​മി​ഴ്നാ​ട്, ആ​ന്ധ്ര, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്‌ട്ര, പ​ശ്ചി​മ ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ രാഷ്‌ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ളും ബു​ദ്ധി​ജീ​വി​ക​ളും നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​ക്ക് പ​രി​ഗ​ണ​ന വേ​ണ​മെ​ന്നും സി​ദ്ധാ​ര​മ​യ്യ ട്വീ​റ്റ് ചെ​യ്തു.

സ്റ്റോ​പ് ഹി​ന്ദി ഇം​പോ​സി​ഷ​ൻ എ​ന്ന ഹാ​ഷ്‌ടാ​ഗി​ൽ ഹി​ന്ദി പ​ഠി​ക്കു​ന്ന​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രി​ക്ക​ണ​മെ​ന്നു അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​വ​രു​തെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ക​ര​ട് ന​യം മാ​ത്ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി ഞാ​യ​റാ​ഴ്ച ത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ജൂ​ണ്‍ 30 വ​രെ​യു​ള്ള ചു​രു​ങ്ങി​യ കാ​ല​യ​ള​വ് മാ​ത്ര​മാ​ണ് ക​ര​ട് ന​യ​ത്തി​ൻ​മേ​ൽ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഭാ​ഷാപ​ഠ​ന നി​ർ​ദേ​ശ​ത്തി​നു പു​റ​മേ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ള്ള പ​ല നി​ർ​ദേ​ശ​ങ്ങ​ളും ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി ത​യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സെ​ബി മാ​ത്യു