കോൽക്കത്ത: പഴയകാല സിനിമാ നടിയും ഗായകിയുമായ രുമ ഗുഹ ഠാക്കൂർത(84) അന്തരിച്ചു. കോൽക്കത്ത സിറ്റിയിലെ ബല്ലിഗുജെയിലുള്ള വസതിയിൽ ഇന്നലെ വെളുപ്പിനായിരുന്നു അന്ത്യം. നാടോടി ഗാനങ്ങളുടെ പ്രചാരണാർഥം 1958ൽ നൃത്ത-ഗാന സംഘമായ കൽക്കട്ട യൂത്ത് ക്വയർ സ്ഥാപിച്ചത് രുമയാണ്. രുമയുടെ ആജ് ജോതൊ ജുതാബാജ്, ഭാരത്ഭർഷോ സുർജേർ ഏക് നാം, ഓ ഗംഗാ ബൊയിചോ കേനോ, വക്ത് കി ആവാസ് എന്നീ ഗാനങ്ങൾ പ്രശസ്തമാണ്.
2006ൽ മീരാ നായരുടെ നേംസേക് എന്ന ചിത്രത്തിലാണ് രുമ അവസാനമായി അഭിനയിച്ചത്. കിഷോർകുമാറിന്റെ ആദ്യ ഭാര്യയാണ്. രുമ പിന്നീട് അരൂപ് ഗുഹ ഠാക്കുർതയെ വിവാഹം കഴിച്ചു.
2006ൽ മീരാ നായരുടെ നേംസേക് എന്ന ചിത്രത്തിലാണ് രുമ അവസാനമായി അഭിനയിച്ചത്. കിഷോർകുമാറിന്റെ ആദ്യ ഭാര്യയാണ്. രുമ പിന്നീട് അരൂപ് ഗുഹ ഠാക്കുർതയെ വിവാഹം കഴിച്ചു.