കാബൂൾ: കാബൂളിൽ സർക്കാർ ജീവനക്കാർ സഞ്ചരിച്ച ബസ് സ്ഫോടനത്തിൽ തകർന്ന് അഞ്ചുപേർ മരിച്ചു. പത്തുപേർക്കു പരിക്കേറ്റു.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് വഹിദുള്ള പറഞ്ഞു. ബസ് കടന്നുപോകുന്പോൾ റോഡിൽ സൈക്കിളിൽ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സർക്കാർ ജീവനക്കാരുമായി പോകുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണം കാബൂളിൽ പതിവായിരിക്കുകയാണ്ക്ഷ ഞായറാഴ്ച സ്കൂൾബസിനു നേർക്കുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.