മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ സ്കൂളിൽ ബജ്രംഗ് ദൾ ആയുധ പരിശീലനം നടത്തിയതായി പരാതി. മീരാ റോഡ് മേഖലയിലെ സ്കൂളിൽ വെടിവയ്പ് പരിശീലനം ഉൾപ്പെടെ നല്‍കിയതായാണ് ആരോപണമുള്ളത്. വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമാണ് ബജ്രംഗ് ദൾ.ആയുധ പരിശീലനം നടത്തിയിട്ടില്ലെന്ന് ബജ്റംഗ് ദൾ നേതാവ് സന്ദീപ് ഭഗത് പറഞ്ഞു.