+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്തസാക്ഷികളായ ഏഴു ബിഷപ്പുമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

ബ്ലാ​​​ജ്: റു​​​മേ​​​നി​​​യ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ജീ​​​വ​​​ൻ ത്യ​​​ജി​​​ച്ച ഏ​​​ഴു ഗ്രീ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ ബി
രക്തസാക്ഷികളായ ഏഴു ബിഷപ്പുമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി
ബ്ലാ​​​ജ്: റു​​​മേ​​​നി​​​യ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ജീ​​​വ​​​ൻ ത്യ​​​ജി​​​ച്ച ഏ​​​ഴു ഗ്രീ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ ബി​​​ഷ​​​പ്പു​​​മാ​​​രെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ ആ​​​ദ​​​ർ​​​ശ​​​മാ​​​തൃ​​​ക​​​ക​​​ളാ​​​ണ് ഈ ​​​ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഇ​​​ടു​​​ങ്ങി​​​യ ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തെ എ​​​തി​​​ർ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​വ​​​ർ​​​ക്കു ജീ​​​വ​​​ൻ വെ​​​ടി​​​യേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​മ്യൂ​​​ണി​​​സ്റ്റ് ഏ​​​കാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​ത്തി​​​നി​​​ടെ 1950-70 കാ​​​ല​​​ത്തു പീ​​​ഡ​​​ന​​​മേ​​​റ്റ ഗ്രീ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ ഏ​​​താ​​​നും അം​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഈ ​​​ബി​​​ഷ​​​പ്പു​​​മാ​​​ർ. ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളോ​​​ട് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യി​​​ൽ ചേ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും നി​​​ര​​​സി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു പീ​​​ഡ​​​ന​​​ങ്ങ​​​ൾ. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പു​​​രോ​​​ഹി​​​ത​​​രെ അ​​​ട​​​ക്കം ത​​​ട​​​വി​​​ലാ​​​ക്കി പീ​​​ഡി​​​പ്പി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സ്വ​​​ത്തു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യ്ക്കു ന​​​ല്കി.

ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ത്തോ​​​ലി​​​ക്ക​​​രോ​​​ട് വി​​​ശ്വാ​​​സം ത്യ​​​ജി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ട്രാ​​ൻ​​സി​​ൽ​​വേ​​നി​​യ​​യി​​ലെ​​ ബ്ലാ​​​ജ് ന​​ഗ​​ര​​ത്തി​​ലെ ‘ഫീ​​​ൽ​​​ഡ് ഓ​​​ഫ് ലി​​​ബ​​​ർ​​​ട്ടി’ എ​​​ന്ന വ​​​ള​​​പ്പി​​​ലാ​​​യി​​​രു​​​ന്നു നാ​​​മ​​​ക​​​ര​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ. ഗ്രീ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ബൈ​​​സ​​​ന്‍റൈ​​​ൻ ആ​​​രാ​​​ധാ​​​നാ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​താ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​ആ​​​രാ​​​ധാ​​​ന​​​ക്ര​​​മ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്.

ബ്ലാ​​​ജി​​​ലെ ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ർ​​​പാ​​​പ്പ റോ​​​മ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ത്രി​​​ദി​​​ന റു​​​മേ​​​നി​​​യ​​​ൻ പ​​​ര്യ​​​ട​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹം വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.