നോയിഡ: യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സമാജ്വാദി പാർട്ടി നേതാവ് രാംടെക് കഠാരിയയെ അജ്ഞാതസംഘം വെടിവച്ചു കൊന്നു. ദാദ്രി മേഖലയിലെ വീടിനു സമീപമാണു കഠാരിയ കൊല്ലപ്പെട്ടത്. സമാജ്വാദി പാർട്ടി ദാദ്രി നിയോജകമണ്ഡലം പ്രസിഡന്റാണ് ഇദ്ദേഹം.