ഇംഗ്ലീഷ് ഡ്രീംസ്‌

12:07 AM May 30, 2019 | Deepika.com
ക്രി​​ക്ക​​റ്റ് ജ്വ​​രം ആ​​രാ​​ധ​​ക​​രു​​ടെ മ​​സ്തി​​ഷ്ക​​ത്തി​​ൽ പെ​​രു​​ന്പ​​റ മു​​ഴ​​ക്കു​​ന്ന ദി​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് കൊ​​ടി​​യേ​​റ്റ്... ഇ​​നി​​യു​​ള്ള 46 ദി​​ന​​ങ്ങ​​ളി​​ൽ ലോ​​ക​​ത്തി​​ലെ എ​​ല്ലാ വ​​ഴി​​ക​​ളും യു​​കെ ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള​​ത്... 12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന് ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഭ​​വ നാ​​ട്ടി​​ൽ ഇ​​ന്ന് തി​​രി​​തെ​​ളി​​യും. ക്രി​​ക്ക​​റ്റി​​ന്‍റെ മെ​​ക്ക​​യെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ലോ​​ഡ്സി​​ൽ ജൂ​​ലൈ 14ന് ​​ഫൈ​​ന​​ൽ. ലോ​​ക ക്രി​​ക്ക​​റ്റി​​ലെ ശ​​ക്ത​​ർ കൊ​​ന്പു​​കോ​​ർ​​ക്കു​​ന്പോ​​ൾ ശ​​ക്തി​​യ​​റി​​യി​​ക്കാ​​നാ​​യും ടീ​​മു​​ക​​ളെ​​ത്തു​​ന്നു.

ആ​​റാം ത​​ന്പു​​രാ​​ക്ക​ന്മാ​​രാ​​കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യും മൂ​​ന്നാം കി​​രീ​​ട​​ത്തി​​നാ​​യി ഇ​​ന്ത്യ, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​ന്നി​​വ​​യും ര​​ണ്ടാം കി​​രീ​​ട​​ത്തി​​നാ​​യി ശ്രീ​​ല​​ങ്ക, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​യും ഇം​​ഗ്ല​​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി പൊ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും. ക്രി​​ക്ക​​റ്റി​​ന്‍റെ ത​​ല​​തൊ​​ട്ട​​പ്പ​ന്മാ​​രാ​​ണെ​​ങ്കി​​ലും ഇ​​ക്കാ​​ല​​മ​​ത്ര​​യും അ​​ന്യ​​മാ​​യി നി​​ൽ​​ക്കു​​ന്ന ലോ​​ക കി​​രീ​​ട​​ത്തി​​നാ​​യാ​​ണ് ആ​​തി​​ഥേ​​യ​​രു​​ടെ ത​​യാ​​റെ​​ടു​​പ്പ്. എ​​ക്കാ​​ല​​വും ഫേ​​വ​​റി​​റ്റു​​ക​​ളാ​​യെ​​ത്തു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും അ​​ദ്ഭു​​ത​​ങ്ങ​​ൾ കാ​​ണി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ന്യൂ​​സി​​ല​​ൻ​​ഡും ബം​​ഗ്ലാ​ദേ​​ശും അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മെ​​ല്ലാം ക​​ന്നി​​ക്കി​​രീ​​ട​​മാ​​ണ് സ്വ​​പ്നം കാ​​ണു​​ന്ന​​ത്.

ഇം​​ഗ്ലീ​​ഷ് നാ​​ട്ടി​​ൽ സ്വ​​പ്ന സാ​​ഫ​​ല്യ​​ത്തി​​നാ​​യി ടീ​​മു​​ക​​ൾ ഇ​​റ​​ങ്ങു​​ന്പോ​​ൾ ആ​​രാ​​ധ​​ക​​രും ആ​​വേ​​ശ​​ത്തി​​ൽ. ചി​​ര​​വൈ​​രി​​ക​​ളെ കീ​​ഴ​​ട​​ക്കു​​ന്ന​​തി​​നും ‘ക്ലാ​​ഷ​​സ് ഓ​​ഫ് ടൈ​​റ്റ​​ൻ​​സി​​ൽ’ ത​​ങ്ങ​​ൾ ജ​​യി​​ക്കു​​ന്ന​​തി​​നാ​​യു​​മെ​​ല്ലാം ഓ​​രോ ആ​​രാ​​ധ​​ക​​രും പ്രാ​​ർ​​ഥ​​ന​​യോ​​ടെ കാ​​ത്തി​​രി​​ക്കും. നാ​​ലു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ വി​​രു​​ന്നെ​​ത്തു​​ന്ന ലോ​​ക പോ​​രാ​​ട്ട​​ത്തി​​ൽ ത​​ങ്ങ​​ളു​​ടെ ടീം ​​കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടു​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. അ​​തെ, ഇ​​നി​​യു​​ള്ള ദി​​ന​​ങ്ങ​​ളി​​ൽ ക​​ളി​​ക്കാ​​രും ആ​​രാ​​ധ​​ക​​രും ഒ​​ന്നു​​പോ​​ലെ ഇം​ഗ്ലീ​​ഷ് സ്വ​​പ്ന​​ത്തി​​ൽ അ​​ലി​​ഞ്ഞു​​ചേ​​രും...

ഉ​​ദ്ഘാ​​ട​​നം

ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന് മ​​ണി​​ക്കാ​​ണ് ലോ​​ക​​ക​​പ്പ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. ഓ​​വ​​ലി​​ലാ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ന്ന​​ത്.
ലോ​​ക​​ക​​പ്പ് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ല​​ണ്ട​​നി​​ൽ ബു​​ധ​​നാ​​ഴ്ച ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 9.30ന് ​​ന​​ട​​ന്നു. ബെ​​ക്കി​​ങ്ഹാം കൊ​​ട്ടാ​​രം പ​​ശ്ചാ​​ത്ത​​ല​​മാ​​യി കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ദ ​​മാ​​ളി​​ലാ​​യി​​രു​​ന്നു ഓ​​പ്പ​​ണിം​​ഗ് പാ​​ർ​​ട്ടി. ച​​ട​​ങ്ങി​​ൽ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തി​​ല്ല.

ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന ദി​​ന​​ങ്ങ​​ളി​​ൽ ര​​ണ്ടാം മ​​ത്സ​​രം വൈ​​കു​​ന്നേ​​രം ആ​​റ് മ​​ണി​​ക്കാ​​ണ്. ഇ​​ന്ത്യ​​യു​​ടെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.