റാഞ്ചി: ജാർഖണ്ഡിലെ സുരക്ഷാഭടന്മാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ സിആർപിഎഫിന്റെ കോബ്രാ ബറ്റാലിയനിലെ 15 ഭടന്മാർക്കു പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. സെരെയ്കലഖർസ്വാൻ ജില്ലയിൽ ഹുർദ വനത്തിൽ ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം.