ലോകകപ്പ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ ഇന്ത്യക്ക് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇരുട്ടിടിയാകുമെന്ന് ഭയപ്പാടുണ്ടാക്കിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഹാർദിക്കിന്റെ കൈയ്ക്ക് പരിക്കേറ്റു.
പരിശീലനത്തിനിടെ ത്രോഡൗണ്‍ സ്പെഷലിസ്റ്റുകളെ നേരിടുന്നതിനിടെയായിരുന്നു പാണ്ഡ്യക്ക് പരിക്കേറ്റത്. അതിവേഗത്തിൽ എത്തിയ ത്രോ കൃത്യമായി നേരിടാൻ, പൊസിഷൻ തെറ്റി നിന്ന ഹാർദിക്കിന് കഴിഞ്ഞില്ല. ഇതോടെയാണ് പന്ത് അദ്ദേഹത്തിന്റെ കൈയ്യിൽ കൊണ്ടത്. വേദനകൊണ്ട് പുളഞ്ഞ ഹാർദിക് തുടർന്ന് മൈതാനം വിട്ടു.
ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഹാർദിക് ഇറങ്ങി. ഏഴാം നന്പറായി താരം ക്രീസിലെത്തി.
പരിക്കു വകവയ്ക്കാതെ ഹാർദിക്
11:54 PM May 28, 2019 | Deepika.com