+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ക്കി​മി​ൽ ഇ​നി ഗോ​ലേ യു​ഗം

പ​​​വ​​​ൻ​​​കു​​​മാ​​​ർ ചാം​​​ലിം​​​ഗി​​​ന്‍റെ 24 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യം​​​കു​​​റി​​​ച്ചാ​​​ണ് പ്രേം ​​​സിം​​​ഗ് ത​​​മാം​​​ഗ് എ​​​ന്ന പി.​​​എ​​​സ്. ഗോ​​​ലെ സി​​​ക്കി​​​മി​​​
സി​ക്കി​മി​ൽ ഇ​നി ഗോ​ലേ യു​ഗം
പ​​​വ​​​ൻ​​​കു​​​മാ​​​ർ ചാം​​​ലിം​​​ഗി​​​ന്‍റെ 24 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യം​​​കു​​​റി​​​ച്ചാ​​​ണ് പ്രേം ​​​സിം​​​ഗ് ത​​​മാം​​​ഗ് എ​​​ന്ന പി.​​​എ​​​സ്. ഗോ​​​ലെ സി​​​ക്കി​​​മി​​​ന്‍റെ ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​നാ​​​കു​​​ന്ന​​​ത്.

ചാം​​​ലിം​​​ഗ് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ സി​​​ക്കിം ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ടി​​​ന്‍റെ സ്ഥാ​​​പ​​​ക നേ​​​താ​​​ക്ക​​ളി​​ലൊ​​രാ​​ണു ഗോ​​​ലേ. ചാം​​​ലിം​​​ഗു​​​മാ​​​യി തെ​​​റ്റി 2013ൽ ​​​ഗോ​​​ലേ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച പാ​​​ർ​​​ട്ടി​​​യാ​​​ണ് സി​​​ക്കിം ക്രാ​​​ന്തി​​​കാ​​​രി മോ​​​ർ​​​ച്ച(​​​എ​​​സ്കെ​​​എം). 2014ൽ ​​​എ​​​സ്കെ​​​എം 10 സീ​​​റ്റ് നേ​​​ടി പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യി​​​ൽ ശ​​​ക്തി​​​യാ​​​യി.

നേ​​​പ്പാ​​​ളി​​​ക​​​ളാ​​​യ കാ​​​ലു സിം​​​ഗ് ത​​​മാം​​​ഗി​​​ന്‍റെ​​​യും ധ​​​ൻ മാ​​​യാ ത​​​മാം​​​ഗി​​​ന്‍റെ മ​​​ക​​​നാ​​​യി 1968 ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​നാ​​​ണു ഗോ​​​ലേ ജ​​​നി​​​ച്ച​​​ത്. ഡാ​​​ർ​​​ജ​​​ലിം​​​ഗി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​ദ്ദേ​​​ഹം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​ക്കു ചേ​​​ർ​​​ന്നു. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ധ്യാ​​​പ​​​ക ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ച് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു.

1994ൽ ​​​ആദ്യമായി സി​​​ക്കിം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യ ഗോ​​​ലേ അ​​​ഞ്ചു​​​ത​​​വ​​​ണ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ജ​​​യി​​​ച്ചു. 1994 മു​​​ത​​​ൽ 2009 വ​​​രെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.

നാ​​​ലാ​​​മാ​​​ത്ത എ​​​സ്ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ൽ(2009-2014) ഗോ​​​ലേ​​​ക്കു മ​​​ന്ത്രി​​​സ്ഥാ​​​നം നി​​​ഷേ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ എ​​​സ്ഡി​​​എ​​​ഫ് വി​​​ട്ട ഗോ​​​ലേ എ​​​സ്കെ​​​എം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

1994-1999 കാ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ട് ക്ര​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ 2016ൽ ​​​ഗോ​​​ലേ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ചു. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം റ​​​ദ്ദാ​​​യി. സി​​​ക്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം റ​​​ദ്ദാ​​​കു​​​ന്ന ആ​​​ദ്യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഗോ​​​ലേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് ഗോ​​​ലേ ജ​​​യി​​​ലി​​​ലാ​​​യി.

2018ൽ ​​​ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ ഗോ​​​ലേ​​​ക്ക് വ​​​ൻ വ​​​ര​​​വേ​​​ൽ​​​പ്പാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഒ​​​റ്റ വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ചാം​​​ലിം​​​ഗി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി ഗോ​​ലേ സി​​​ക്കി​​​മി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലെ​​​ത്തി.

സിക്കിം മുഖ്യമന്ത്രിയായി പി.എസ്. ഗോലേ സത്യപ്രതിജ്ഞ ചെയ്തു

ഗാം​​​​ഗ്ടോ​​​​ക്: സി​​​​ക്കിം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി പി.​​​​എ​​​​സ്. ഗോ​​​​ലേ(51) സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. സി​​​​ക്കിം ക്രാ​​​​ന്തി​​​​കാ​​​​രി മോ​​​​ർ​​​​ച്ച(​​​​എ​​​​സ്കെ​​​​എം) അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. 11 മ​​​​ന്ത്രി​​​​മാ​​​​രും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു. ഗ​​​​വ​​​​ർ​​​​ണ​​​​ർ ഗം​​​​ഗാ പ്ര​​​​സാ​​​​ദ് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.

നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഗോ​​​​ലേ​​​​യെ ശ​​​​നി​​​​യാ​​​​ഴ്ച എ​​​​സ്കെ​​​​എം നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 32 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ 17 സീ​​​​റ്റാ​​​​ണ് എ​​​​സ്കെ​​​​എ​​​​മ്മി​​​​നു​​​​ള്ള​​​​ത്. എ​​​​സ്ഡി​​​​എ​​​​ഫി​​​​ന് 15 സീ​​​​റ്റ് കി​​​​ട്ടി.
24 വ​​​​ർ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലി​​​​രു​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണ്എ​​​​സ്ഡി​​​​എം നേ​​​​താ​​​​വ് പ​​​​വ​​​​ൻ ചാം​​​​ലിം​​​​ഗ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​ത്.