ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് ഭാരതീയ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ)യുടെ അഭിനന്ദനം. മുംബൈ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ ഡോ.ഒാസ്വാൾഡ് ഗ്രേഷ്യസ് ആണ് മെത്രാൻ സമിതിക്കുവേണ്ടി കത്ത് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ നരേന്ദ്ര മോദിക്കും ഭാരതീയ ജനതാ പാർട്ടിക്കും പാർട്ടി പ്രസിഡന്റ് അമിത് ഷായ്ക്കും അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.
സ്ഥിരതയുള്ള ഒരു സർക്കാരിനായാണ് ജനങ്ങൾ വോട്ടു ചെയ്തിരിക്കുന്നത്. പുതിയൊരു ഇന്ത്യയെ വാർത്തെടുക്കാൻ സർക്കാരിനും പ്രധാനമന്ത്രിക്കും പ്രാർഥനകളും ആശംസകളും നേരുന്നു. ഭരമേൽപിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനുള്ള ആരോഗ്യവും കാര്യക്ഷമതയും ദൈവം നൽകട്ടെ.
പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാൻ കൈകോർത്തു നീങ്ങാം. യുവാക്കൾക്കു പ്രതീക്ഷയും സ്ത്രീകൾക്ക് ഉന്നമനവും കർഷകർക്കു ക്ഷേമവും പകരുന്ന ഭരണത്തിലൂടെ സന്പത്ത് വ്യവസ്ഥയ്ക്കു കരുത്തു പകരാം. അതിനായി ഏവർക്കും ഒരുമിച്ചു പരിശ്രമിക്കാമെന്നും സന്ദേശത്തിൽ പറയുന്നു.