ബിജാപുർ: ഛത്തീസ്ഗഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. സഹദേവ് സമ്രാട്ട്(30) ആണു കൊല്ലപ്പെട്ടത്. ബിജാപുർ ജില്ലയിലെ തോതപാറ മേഖലയിലായിരുന്നു സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സഹദേവിനെ അഞ്ചംഗ മാവോയിസ്റ്റ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.