ലണ്ടൻ: ഒരു മത്സരം പരാജയപ്പെട്ടതിന്റെ പേരിൽ കളിക്കാരെ വിധിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിൽ കാര്യങ്ങൾ എക്കാലവും ബുദ്ധിമുട്ടേറിയതാണ്. ഫ്ളാറ്റ് വിക്കറ്റുകളിലേതുപോലെ ആകില്ല ഇവിടുത്തെ മത്സരങ്ങൾ. അതുകൊണ്ട് പരിഭ്രമിക്കാനൊന്നുമില്ല. ടീമിലെ എല്ലാവരും പരിചയസന്പന്നരാണ്. മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ലക്ഷ്യം- ജഡേജ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 39.2 ഓവറിൽ 179 റണ്‍സിനു പുറത്തായിരുന്നു. 50 പന്തിൽ 54 റണ്‍സ് എടുത്ത ജഡേജയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബൗളിംഗിലും ജഡേജ തിളങ്ങിയിരുന്നു. ഏഴ് ഓവറിൽ 27 റണ്‍സ് വഴങ്ങി താരം ഒരു വിക്കറ്റ് സ്വന്തമാക്കി.
കളിക്കാരെ വിധിക്കരുത്: ജഡേജ
12:12 AM May 27, 2019 | Deepika.com