ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ ഇന്ത്യയെ പാക്കിസ്ഥാൻ കീഴടക്കുമെന്ന് പാക് മുൻ താരവും ചീഫ് സെലക്ടറുമായ ഇൻസമാം ഉൾ ഹഖ്. ജൂണ്‍ 16നാണ് ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടം. ലോകകപ്പ് വേദിയിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാക്കിസ്ഥാനു സാധിച്ചിട്ടില്ല. ആറ് തവണ ചിരവൈരികൾ തമ്മിൽ കൊന്പുകോർത്തതിൽ ആറിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു.
ഇന്ത്യ-പാക് പോരാട്ടം ആളുകൾ ഗൗരവത്തോടെയാണ് കാണുന്നത്. ലോകകപ്പ് ഇന്ത്യക്കെതിരായ ഒരു മത്സരം മാത്രമല്ല. ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള കരുത്ത് പാക്കിസ്ഥാനുണ്ട് - ഇൻസമാം പറഞ്ഞു.
തുടർച്ചയായ 10 ഏകദിന തോൽവിക്കുശേഷമാണ് പാക്കിസ്ഥാൻ ലോകകപ്പിനെത്തുന്നത്. ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.
ഇന്ത്യയെ പാക്കിസ്ഥാൻ കീഴടക്കും: ഇൻസമാം
12:12 AM May 27, 2019 | Deepika.com