ഇംഗ്ലണ്ടിൽ മഴക്കളി
12:12 AM May 27, 2019 | Deepika.com
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിനു മഴ ഭീഷണി. ഇന്നലെ മഴയെത്തുടർന്ന് രണ്ട് സന്നാഹ മത്സരങ്ങൾ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരങ്ങളാണ് ഉപേക്ഷിക്കേണ്ടിവന്നത്. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. മഴയെത്തുടർന്ന് മത്സരം 31 ഓവറായി വെട്ടിക്കുറച്ചെങ്കിലും ദക്ഷിണാഫ്രിക്ക-വിൻഡീസ് പോരാട്ടവും നടന്നില്ല. 12.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 95 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്പോഴാണ് വീണ്ടും മഴയെത്തിയതും മത്സരം പിന്നീട് ഉപേക്ഷിച്ചതും.