മെക്സിക്കോ സിറ്റി: യാത്രാ വിമാനം വൈകിക്കാൻ നിർദേശം നല്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മെക്സിക്കോയിലെ പരിസ്ഥിതി മന്ത്രി ജോസെഫ ഗോൺസാലെസ് ബ്ലാങ്ക രാജിവച്ചു. വെള്ളിയാഴ്ച ഇവർ കയറേണ്ടിയിരുന്ന ഏറോമെക്സിക്കോ വിമാനം 40 മിനിട്ടു വൈകിച്ചിരുന്നു. പ്രസിഡന്റ് ആൻഡ്രസ് ഒബ്രഡോറിന്റെ നിർദേശപ്രകാരമാണ് വിമാനം വൈകിച്ചതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിവാദമായി. എന്നാൽ പ്രസിഡന്റല്ല വിമാനം വൈകിച്ചതെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി മന്ത്രി ശനിയാഴ്ച രാജി നല്കുകയായിരുന്നു.