സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിനിടെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ കൂകിവിളിച്ച് കാണികൾ. ഹാംഷെയറിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റിംഗിനിറങ്ങിയ വാർണറെ പരിഹാസത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ചതിയൻ വാർണർ പുറത്തു പോ തുടങ്ങിയ ആക്രോശങ്ങളും ഉയർന്നു.
താരത്തിനെതിരേ ഇത്തരം സാഹചര്യം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ഡേവിഡ് വാർണറുടെ മാനേജർ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്നും സുരക്ഷാ കാര്യങ്ങളിൽ ഉറപ്പ് തേടിയതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഓസീസ് ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ടശേഷമാണ് വാർണറും സ്മിത്തും രാജ്യന്തര ക്രിക്കറ്റിലേക്ക് വീണ്ടുമെത്തിയത്.
ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ടിൽ ആഷസ് പരന്പരയും ഓസ്ട്രേലിയയ്ക്ക് കളിക്കേണ്ടതുണ്ട്.
ചതിയാ, പുറത്തു പോകൂ; വാർണറെ പരിഹസിച്ച് കാണികൾ
12:39 AM May 26, 2019 | Deepika.com