ആസിഫ് പാക് ടീമിനൊപ്പം ചേര്‍ന്നു
12:36 AM May 26, 2019 | Deepika.com
കറാച്ചി: അകാലത്തിൽ പൊലിഞ്ഞ മകളുടെ സംസ്കാരത്തിനുശേഷം ആസിഫ് അലി പാക്കിസ്ഥാന്റെ ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ പാക്കിസ്ഥാന് ടീമിൽ ആസിഫ് ഉണ്ടായിരുന്നു. എന്നാല്‍, 19 മാസം പ്രായമുള്ള മകള്‍ ദുവ ഫാത്തിമയുടെ മരണത്തെ തുടർന്ന് താരം കഴിഞ്ഞ ഞായറാഴ്ച തിരിച്ച് പാക്കിസ്ഥാനിലെത്തി. കാന്‍സറിനെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലിരിക്കേയാണ് ദുവ മരിച്ചത്.