ലണ്ടൻ: ഓസ്ട്രേലിയൻ കളിക്കാരായ ഡേവിഡ് വാർണറെയും സ്റ്റീവ് സ്മിത്തിനെയും പന്ത് ചുരണ്ടിയതിന്റെ പേരിൽ പരിഹസിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരുടെ തലയിൽ ഇടിത്തീയായി മുൻ സ്പിന്നർ മോണ്ടി പനേസറിന്റെ വെളിപ്പെടുത്തൽ.
പേസർമാർക്കായി പന്ത് ചുരണ്ടി നല്കുന്ന ദൗത്യം ഇംഗ്ലീഷ് ടീമിൽ നിർവഹിച്ചിരുന്നതായാണ് പനേസറിന്റെ വെളിപ്പെടുത്തൽ. ട്രൗസറിന്റെ പോക്കറ്റിൽ സിബ് സൂക്ഷിച്ചിരുന്നതായും അതുപയോഗിച്ചായിരുന്നു പന്ത് ചുരണ്ടിയിരുന്നതെന്നും പനേസർ പറഞ്ഞു. 2006 മുതൽ 2013വരെ ഇംഗ്ലീഷ് നിരയിൽ അംഗമായിരുന്നു പനേസർ. 50 ടെസ്റ്റും 26 ഏകദിനവും കളിച്ചിട്ടുണ്ട്.
മാനസിക പ്രശ്നത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പനേസർ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണ്.
പന്ത് ചുരണ്ടിയിട്ടുണ്ടെന്നു മോണ്ടി പനേസർ
12:36 AM May 26, 2019 | Deepika.com