ബാഴ്സലോണ: യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. ഇത് ആറാം തവണയാണ് മെസി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയെ പിന്നിലാക്കിയാണ് ഇക്കുറി ഗോൾഡൻ ഷൂ മെസി നേടിയത്.
യൂറോപ്പിലെ ലീഗുകളിൽ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ താരത്തിനാണ് ഗോൾഡൻ ഷൂ പുരസ്കാരം ലഭിക്കുക. ഇത്തവണ ലാ ലിഗയിൽ 34 മത്സരങ്ങളിൽനിന്ന് 36 ഗോൾ മെസി അടിച്ചുകൂട്ടിയിരുന്നു. 29 ഫ്രഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്.
യൂറോപ്യൻ ഗോൾഡൻ ഷൂ നേട്ടത്തിൽ മെസിക്കു പിന്നിലുള്ളത് പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, നാല് തവണ. ഉറുഗ്വെ താരം ലൂയിസ് സുവാരസ്, ഡീഗോ ഫോർലാൻ, ഫ്രഞ്ച് മുൻ താരം തിയറി ഒൻറി എന്നിവർ രണ്ട് തവണ വീതം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
ആറാം വട്ടവും മെസി
12:36 AM May 26, 2019 | Deepika.com