ബെൽഗാം: ശ്രീലങ്ക എയ്ക്കെതിരായ ടെസ്റ്റ് പോരാട്ടത്തിൽ ഇന്ത്യ എയുടെ ഓപ്പണർമാരായ പ്രിയങ്ക് പഞ്ചലിനും അഭിമന്യു ഈശ്വരനും സെഞ്ചുറി. ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ പഞ്ചൽ 160 റണ്‍സ് നേടിയപ്പോൾ അഭിമന്യു 189 റണ്‍സുമായി പുറത്താകാതെനിൽക്കുന്നു. ഒന്‍പതു റണ്‍സുമായി ജയന്ത് യാദവാണ് ക്രീസിൽ.
ആദ്യ ദിനം അവസാനിക്കുന്പോൾ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തിൽ 376 റണ്‍സ് എടുത്തിട്ടുണ്ട്.
പഞ്ചലിനും അഭിമന്യുവിനും സെഞ്ചുറി
12:35 AM May 26, 2019 | Deepika.com