വാഷിംഗ്ടൺ ഡിസി: ജപ്പാനിൽ ജൂണിൽ നടക്കുന്ന ജി-20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും സഹകരണം ഊട്ടിയുറപ്പിക്കാനുമുള്ള നടപടികളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ആലോചിക്കും. ജപ്പാനിലെ ഒസാകയിൽ ജൂൺ 28, 29 തീയതികളിലാണു ജി-20 സമ്മേളനം.