ന്യൂഡൽഹി: പുതിയ മന്ത്രിസ ഭ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിലവിലുള്ള മന്ത്രിസഭ രാജിവച്ചു. കേന്ദ്രമന്ത്രിസഭയുടെ ഇന്നലെ ചേർന്ന അവസാന യോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കൈമാറി.
രാജി അംഗീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ കാവൽസർക്കാർ എന്ന നിലയിൽ തുടരാൻ നിർദേശിച്ചു. 16-ാം ലോക്സഭ പിരിച്ചു വിടണമെന്ന ശിപാർശയും മന്ത്രിസഭായോഗം രാഷ്ട്രപതിക്കു കൈമാറിയിട്ടുണ്ട്. ബിജെപി പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്രമോദിയെ ഇന്നു വൈകുന്നേരം തെരഞ്ഞെടുക്കും.