ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയതെന്നും തെരഞ്ഞെടുപ്പിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ പാർട്ടി നേടിയത് മാന്ത്രിക വിജയമാണെന്നു നേതാക്കൾ അഭിപ്രായപ്പെട്ടെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിച്ചത് പ്രധാനമന്ത്രി മോദി ഫോട്ടോ സഹിതം രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. അഡ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗർ അമിത് ഷാ ഇത്തവണ ഏറ്റെടുത്തിരുന്നു. മുതിർന്ന നേതാക്കൾക്കു സീറ്റു നൽകാത്തത് വിയോജിപ്പിന് ഇടയാക്കിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.