ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയിൽ വിശ്വാസം രേഖപ്പെടുത്തി മന്ത്രിസഭ. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും കുമാരസ്വാമിയുടെ നേതൃത്വത്തിൽ സർക്കാർ തുടരുമെന്നും ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാ വുമായ ഡോ.ജി. പരമേശ്വര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. കർണാടകയിലെ 28 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണു കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു നേടാനായത്.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. കർണാടകയിലെ 28 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണു കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു നേടാനായത്.